Monday, September 22, 2008

മഴവില്ലന്‍

മഴയെപ്പറ്റിപറയുമ്പോള്‍
അവള്‍ക്ക് നൂറുനാവാണ്
മഴയില്ലാത്തനാട്ടിലിരുന്നു
അവളെഴുതിയതേറെയും
മഴക്കവിതകള്‍ തന്നെ
തിരഞ്ഞെടുത്തകവിതകള്
‍പുസ്തകമാക്കിയപ്പോള്
‍മഴവില്ല് എന്നാണ്പേരിട്ടത്

പുസ്തകപ്രകാശനം ജന്മനാട്ടില്‍
പന്തീരായിരത്തിന്റെ പട്ടില്
‍സുന്ദരദേഹം പൊതിഞ്ഞു
പുറപ്പെടാനിറങ്ങിയപ്പോള്
സന്തോഷംകൊണ്ട്
മഴയുടെ കണ്ണുനിറഞ്ഞു
പിടിച്ചുനില്‍ക്കാനാവാതെ
മഴതിമിര്‍ത്തുപെയ്തു

നരിയാണിക്കുമേലോട്ട്
ഒരുകയ്യാല്‍ സാരിഉയര്‍ത്തി
മറുകയ്യില്‍കുടനിവര്ത്തി
ചെളിവെള്ളത്തിലൂടെ
ആയാസപ്പെട്ടുനടന്നപ്പോള്‍
കവയത്രിപറഞ്ഞു നാശം

പിന്നാലെ നടന്ന ആരാധകന്‍ ഭര്‍ത്താവ്
‍ഒഴുക്കുവെള്ളം തട്ടിക്കളിച്ചു
പിന്നെ ഉറക്കെചോദിച്ചു
'സുമതീ... നമ്മടെ പുസ്തകത്തിന്റെ പേരു
മഴവില്ലെന്നോ, മഴവില്ലന്‍ ന്നോ‌?'

3 comments:

കടപ്പാട് നാണായരന്‍ said...

പച്ചയാണിതെന്നാലും
'പണ്ടാരത്തില്‍'നോക്കിതന്നെ
പന്തിയാവുകയൊള്ളു....

സഗീര്‍ ഇതൊന്നു നോക്കി തിരുത്തിത്തരുമോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മഴ “വില്ലന്‍” തന്നെ.
എഴുത്ത് നന്നായിരിക്കുന്നു.

സഗീറിനെ വിട് മാഷേ. എല്ലാവരും കൂടി ഒരാളെ..
പ്ലീസ്. മതിയാക്കിക്കൂടെ?

കടപ്പാട് നാണായരന്‍ said...

പ്രിയപ്പെട്ട രാമചന്ദ്രന്‍ വെട്ടിക്കാട്
മുന്‍‌വിധിയോടെ കാര്യങ്ങളെ സമീപിച്ച് ....
ആ എല്ലാവരുടേയും കൂട്ടത്തില്‍ എന്നെപെടുത്തരുതെന്ന് അപേക്ഷിക്കുന്നു
ഇവിടെ ഒരുപാടുപുലിവീരന്മാരു ഒതുക്കാന്‍ ശ്രമിച്ചിട്ട് ഒരുങ്ങാത്ത ഒരു താപ്പാനയാണ് സഹീര്‍...
പിന്നെയാ ഇനി ഞാന്‍!!!

അങ്ങേര് ഒരുകവിയാണെന്നും അല്ലെന്നും ഒക്കെയുള്ള അഭിപ്രായങ്ങള്‍ പലയിടത്തുനിന്നും കേള്‍ക്കുന്നുണ്ട്...
അങ്ങേര് എന്തെങ്കിലും ആയിക്കോട്ടെ ...ഐ ഡോണ്ട് കെയര്‍, എനിക്കാ സ്റ്റൈല്‍ വല്ലാതങ്ങ് ഇഷ്ടമായ്... അത്രെയൊള്ളു...
അങ്ങേരുടെ ഒരു കമന്റിന് ഞാന്‍ എത്രമാത്രം വിലകല്പിക്കുന്നു എന്ന് താങ്കളെ പറഞ്ഞു മനസിലാക്കേണ്ടകാര്യമില്ലെങ്കിലും ഞാനെഴുതിയതിഷ്ടപ്പെട്ടു എന്നുപറഞ്ഞ രണ്ടാമത്തെ ആളെന്നനിലയില്‍ താങ്കളോടുമുള്ള സ്നേഹം ഇവിടെ കുറിക്കട്ടെ
...
സഹീറിനെ കാണുമ്പോള്‍ എന്റെ അന്വേഷണം അറിയിക്കണം.....