Monday, September 22, 2008

മഴവില്ലന്‍

മഴയെപ്പറ്റിപറയുമ്പോള്‍
അവള്‍ക്ക് നൂറുനാവാണ്
മഴയില്ലാത്തനാട്ടിലിരുന്നു
അവളെഴുതിയതേറെയും
മഴക്കവിതകള്‍ തന്നെ
തിരഞ്ഞെടുത്തകവിതകള്
‍പുസ്തകമാക്കിയപ്പോള്
‍മഴവില്ല് എന്നാണ്പേരിട്ടത്

പുസ്തകപ്രകാശനം ജന്മനാട്ടില്‍
പന്തീരായിരത്തിന്റെ പട്ടില്
‍സുന്ദരദേഹം പൊതിഞ്ഞു
പുറപ്പെടാനിറങ്ങിയപ്പോള്
സന്തോഷംകൊണ്ട്
മഴയുടെ കണ്ണുനിറഞ്ഞു
പിടിച്ചുനില്‍ക്കാനാവാതെ
മഴതിമിര്‍ത്തുപെയ്തു

നരിയാണിക്കുമേലോട്ട്
ഒരുകയ്യാല്‍ സാരിഉയര്‍ത്തി
മറുകയ്യില്‍കുടനിവര്ത്തി
ചെളിവെള്ളത്തിലൂടെ
ആയാസപ്പെട്ടുനടന്നപ്പോള്‍
കവയത്രിപറഞ്ഞു നാശം

പിന്നാലെ നടന്ന ആരാധകന്‍ ഭര്‍ത്താവ്
‍ഒഴുക്കുവെള്ളം തട്ടിക്കളിച്ചു
പിന്നെ ഉറക്കെചോദിച്ചു
'സുമതീ... നമ്മടെ പുസ്തകത്തിന്റെ പേരു
മഴവില്ലെന്നോ, മഴവില്ലന്‍ ന്നോ‌?'